Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Logo Released

Alappuzha

മാ​തൃ​-പി​തൃ​വേ​ദി പു​ളി​ങ്കു​ന്ന് ഫൊ​റോ​ന ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

പു​ളി​ങ്കു​ന്ന്: മാ​തൃ​വേ​ദി-പി​തൃ​വേ​ദി പു​ളി​ങ്കു​ന്ന് ഫൊ​റോ​ന ക​ലോ​ത്സ​വ​ം ലോ​ഗോ പ്ര​കാ​ശ​നം ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട് നി​ർ​വ​ഹി​ച്ചു.

ഡ​യ​റ​ക്ട​ർ ഫാ.​ സി​റി​യ​ക് പ​ഴ​യ​മ​ഠം, കാ​യ​ൽ​പ്പു​റം പ​ള്ളി വി​കാ​രി ഫാ.​ അ​ഗ​സ്റ്റി​ൻ പൊ​ങ്ങ​നാ​ത​ടം, മാ​തൃ​വേ​ദി അ​തി​രൂ​പ​ത ജോ. ​സെ​ക്ര​ട്ട​റി ഗ്രേ​സി​റി​യ സ​ക്ക​റി​യാ നെ​ല്ലു​വേ​ലി, സ​ണ്ണി അ​ഞ്ചി​ൽ, ബീ​ന ജോ​സ​ഫ്, ജാ​ൻ​സി ജോ​സ​ഫ്, ജോ​ളി ജോ​സ​ഫ്, കു​ര്യ​ൻ ജോ​സ​ഫ്, റോ​യ് പു​തു​വീ​ട്ടി​ൽ​ക​ളം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പു​ളി​ങ്കു​ന്ന് ഫൊ​റോ​ന പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ മാ​ർ​ച്ച് ഒന്നിന് ​ന​ട​ക്കു​ന്ന ര​ച​നാമ​ത്സ​ര​ത്തി​ൽ ക​വി​താ​ര​ച​ന, ക​ഥാ​ര​ച​ന, ഉ​പ​ന്യാ​സം, പെ​ൻ​സി​ൽ ഡ്രോ​യി​ംഗ്, ക്വി​സ് എ​ന്നി​വ​യും മേയ് 9ന് ​ന​ട​ക്കു​ന്ന അ​വ​ത​ര​ണ മ​ത്സ​ര​ത്തി​ല്‍ ല​ളി​ത​ഗാ​നം, പ്ര​സം​ഗം, മാ​ർ​ഗം​ക​ളി, കോ​ല​ടി​ക​ളി, സം​ഘ​ഗാ​നം, സാ​മൂ​ഹി​ക നാ​ട​കം എ​ന്നി​വ​യും ന​ട​ത്തു​ന്നു.

മാ​ർ​ഗം​ക​ളി മാ​തൃ​വേ​ദി​ക്കും കോ​ല​ടി​ക​ളി പി​തൃ​വേ​ദി​ക്കും മാ​ത്ര​മാ​യും സം​ഘ​ഗാ​നം, സാ​മൂ​ഹ്യ​നാ​ട​കം സം​യു​ക്ത​മാ​യും മ​റ്റെ​ല്ലാം മ​ത്സ​ര​ങ്ങ​ളും മാ​തൃ​വേ​ദി​ക്കും പി​തൃ​വേ​ദി​ക്കും വേ​റെ​യാ​യി​രി​ക്കു​ം.

ക​ലോ​ത്സ​വ​ത്തി​നാ​യി 51 പേ​ർ അ​ട​ങ്ങു​ന്ന സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ വി​കാ​രി ഫാ. ​ടോം പു​ത്ത​ൻ​ക​ളം (ര​ക്ഷാ​ധി​കാ​രി), മാ​തൃ​വേ​ദി-പി​തൃ​വേ​ദി ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ.​ സി​റി​യ​ക് പ​ഴ​യ​മ​ഠം (ചെ​യ​ർ​മാ​ൻ), പി​തൃ​വേ​ദി ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​ഞ്ചി​ൽ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ജാ​ൻ​സി ജോ​സ​ഫ് ( സെ​ക്ര​ട്ട​റി), കു​ര്യ​ൻ ജോ​സ​ഫ് (ട്ര​ഷ​റ​ർ).

NRI

കേ​ളി സി​ൽ​വ​ർ ജൂ​ബി​ലി: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി "സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ' പ്ര​കാ​ശ​നം ചെ​യ്തു. ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2000ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ റി​യാ​ദി​ൽ ഒ​രു​കൂ​ട്ടം പു​രോ​ഗ​മ​ന ആ​ശ​യ​ക്ക​രാ​യ ചെ​റു​പ്പ​ക്കാ​ർ ഒ​ത്തു​കൂ​ടി മ​ല​യാ​ളി​ക​ളാ​യ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന ഒ​രു സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കു​വാ​ൻ തീ​രു​മാ​നം എ​ടു​ക്കു​ക​യും 2001 ജ​നു​വ​രി ഒ​ന്നി​ന് റി​യാ​ദ് കേ​ന്ദ്ര​മാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​ക്ക് രൂ​പം ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തിന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി ഒ​ട്ട​ന​വ​ധി പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ക​യും വി​ര​ഹ​ത്തി​ന്‍റെ വി​ര​സ​ത​ക​ൾ മാ​റ്റി അ​പ​ര​ന് കൈ​താ​ങ്ങാ​വു​ന്ന ഒ​രു സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കി എ​ന്നും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സാ​ദി​ഖ് പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​.പി​.എം. സാ​ദി​ഖും പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ലും ചേ​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്കാ​ണ് സം​ഘ​ട​ന രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സം​ഘാ​ട​ക സ​മി​തി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ജി​ൻ കൂ​വ​ള്ളൂ​രാ​ണ് ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത​ത്. കേ​ളി ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ ക​ണ്ട​ന്തോ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ, ഫി​റോ​ഷ് ത​യ്യി​ൽ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ, ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ സു​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ചെ​യ​ർ​മാ​ൻ ഷാ​ജി റ​സാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Up